യാത്രാമൊഴി

യാത്രാമൊഴി

അയാള്‍ പടിയിറങ്ങുന്നു.

നമ്മുടെ ജനാധിപത്യം എന്നേ പടിയിറങ്ങി!
നേതാക്കള്‍ നേതാക്കന്മാര്‍ക്കു വേണ്ടി
നേതാക്കന്മാരാല്‍ നിര്‍മ്മിച്ച ഭരണകൂടം

ചെകുത്താനെയോ കടലിനെയോ തിരഞ്ഞെടുക്കാനും
ശവകുടീരത്തിനെ അത്ഭുതമാക്കാനും
നമ്മുക്കധികാരം.

ഇനി സ്വാതന്ത്ര്യദിനം ആഘോഷിക്കരുതേ.

ഇങ്ക്വിലാബ് സിന്ദാബാദ്.

2 comments:

Hari Raj | ഹരി രാജ് said...

"ചെകുത്താനെയോ കടലിനെയോ തിരഞ്ഞെടുക്കാനും
ശവകുടീരത്തിനെ അത്ഭുതമാക്കാനും
നമ്മുക്കധികാരം."

ഹേ ജനമേ, തെരഞ്ഞേടുപ്പെന്ന മഹത്തായ കര്‍മ്മം അനുഷ്ഠിക്കുവാനുള്ള സര്‍വ്വസ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലേ..നാവടക്കൂ പണിയെടുക്കൂ..

ഇങ്ക്വിലാബ് സിന്ദാബാദ്..

ശ്രീ said...

“നമ്മുടെ ജനാധിപത്യം -നേതാക്കള്‍ നേതാക്കന്മാര്‍ക്കു വേണ്ടി നേതാക്കന്മാരാല്‍ നിര്‍മ്മിച്ച ഭരണകൂടം“

ഇന്നത്തെ ഭരണകൂടത്തിനു ഏറ്റവും യോജ്യമായ നിര്‍വ്വചനം!
നന്നായി