കാനകൾ കോരാൻ
ആസാമി
മണ്ണ് കിളക്കാൻ
ആസാമി
ഇഷ്ടിക കെട്ടാൻ
ആസാമി
ഭാരം ചുമ്മാൻ
ആസാമി
പൊറോട്ടയടിക്കാൻ
ആസാമി
പാത്രം മോറാൻ
ആസാമി
മാനം കവരാൻ
ആസാമി
ജീവനെടുക്കാൻ
ആസാമി
പഴയ വീഞ്ഞ് നിറച്ച് സൂക്ഷിക്കാനും കൂട്ടരുമൊത്ത് പങ്കിടാനും ഒരു പാത്രമായാണ് ഞാനിത് തുടങ്ങിയത്. അന്ന്, കവിത “പണ്ടുണ്ടായിരുന്ന ഒരസുഖം” മാത്രമായിരുന്നു എനിക്ക്.
ഇന്ന് വീണ്ടും സമാനഹൃത്തുക്കളുമായുള്ള സഹവാസവും ചിന്തയും ചര്‍ചയും എന്നില്‍ വരികളുണര്ത്തുന്നു. ഇന്റര്‍നെറ്റിനു നന്ദി.
No comments:
Post a Comment