പ്രാര്‍ത്ഥന
പ്രാര്‍ത്ഥന
കടലാസ് ദൈവങ്ങളേ, കടലാസ് ദൈവങ്ങളേ,
നിങ്ങളിപ്പൊഴും ചിരിക്കയാണോ?
കണ്ണീരിനാല്‍ പുണ്യാഹം തളിക്കുന്നു,
ജീവിതം കര്പ്പൂരമായെരിക്കുന്നു,
ഉള്ളിലെരിയുന്ന ദു:ഖങ്ങളാല്‍
കാണിക്ക വച്ചിവര്‍ തൊഴുതു നില്ക്കുന്നു.
ഉടുക്കു കൊട്ടിപ്പാടുവാന് ഞങ്ങള്‍ക്ക്
ഗതകാല പ്രൌഢിതന്‍ കഥകള്‍ മാത്രം.
തൃച്ചേവടികളിങ്കലര്പ്പിക്കുവാന്
വാടിക്കരിഞ്ഞ കിനാക്കള്‍ മാത്രം.
അവതാരമൊന്നിനായ് കാത്തിരുന്നു,
പ്രളയങ്ങള്‍ മാത്രമേ കണ്ടതുള്ളു.
കണ്ണീര്ക്കയത്തിലാലില തിരഞ്ഞു,
നിരാശയിലാണ്ടിവര് നിശ്വസിച്ചു.
പുതുകല്പനക്കായ് കാതോര്‍ത്തുനിന്നു.
മുള്‍ക്കിരീടങ്ങള്‍ ശിരസ്സിലാഴ്ന്നു.
പ്രതീക്ഷ തന് മരുഭൂവിലലഞ്ഞ നേരം
പ്രവാചകന് പലായനം ചെയ്തിരുന്നു.
പുണ്യനദി മലിനമായ് കണ്ണുനീരാല്‍
ഭഗീരഥനെന്നേ മരിച്ചു പോയി.
ചെളിയിലുറഞ്ഞ ചക്രമുയര്ത്തുവാന്
ഞങ്ങള്‍ ദൈവങ്ങളെ കാത്തുനില്പ്പൂ.
ആരോ കുറിച്ചിട്ട കീര്‍ത്തനങ്ങള്‍ ഞങ്ങള്‍
മന:പാഠമാക്കിയുരുവിടുന്നു.
കല്ലില്‍ കിനിയും കരുണയെന്നോര്ത്തെങ്ങള്
കണ്ണുകളടച്ചേ വണങ്ങി നില്പ്പൂ.
എപ്പൊഴും ചിരിച്ചേയിരിക്കുന്ന ദൈവങ്ങളേ,
ജീവിതച്ചുവരിലെ കടലാസു ദൈവങ്ങളേ,
നിസ്വരീ ഞങ്ങള്ക്കായൊരുനേരമെങ്കിലും
രണ്ടിറ്റു കണ്ണീര് പൊഴിച്ചു കൂടെ?
കുറിപ്പ്
എന്നും മുന്നില്‍ നിന്ന് കരഞ്ഞപേക്ഷിക്കുന്നവര്ക്ക് ഒന്നും നല്‍കാതെ ചിരിക്കുന്ന ദൈവ ചിത്രങ്ങള്‍ ... ഇവ ഒരോരുത്തരും വ്യര്‍ത്ഥം മനസ്സില്‍ പേറുന്ന വിശ്വാസപ്രമാണങ്ങള്‍ പോലെ.. കവിക്ക് കവിത, വിപ്ലവകാരിക്ക് മാനിഫെസ്റ്റോ, ഭക്തനു മതം...
Subscribe to:
Post Comments (Atom)
3 comments:
punya papangaluday maarappum enthi palayanam chayyunna ethoruvantayum ullilay thayngal
Kavithvathinappuram
nizhalikkunnathu yatharthiyamaanu
bhavukangal
sneha bahumanangaloday
oru pengalila
എന്നും മുന്നില്‍ നിന്ന് കരഞ്ഞപേക്ഷിക്കുന്നവര്ക്ക് ഒന്നും നല്‍കാതെ ചിരിക്കുന്ന ദൈവ ചിത്രങ്ങള്‍ ... ഇവ ഒരോരുത്തരും വ്യര്‍ത്ഥം മനസ്സില്‍ പേറുന്ന വിശ്വാസപ്രമാണങ്ങള്‍ പോലെ.. കവിക്ക് കവിത, വിപ്ലവകാരിക്ക് മാനിഫെസ്റ്റോ, ഭക്തനു മതം...
Itz really an amazing thought...
great..
no god will ever cry!
especially for us.its all for those who conduct poojas!and punyahams!
congrats ....
I'm agree with Anil...
Its really punching lines.,.
Post a Comment