കണ്ണീര്
അവന്റെ ദു:ഖങ്ങള്‍ അറിഞ്ഞിട്ടും
എനിക്കു കരയാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് എനിക്കു കണ്ണീരില്ലേയെന്ന്
ഞാന്‍ സംശയിച്ചത്.
കണ്ണ് തിരുമ്മി നോക്കി
ഒരിടത്ത് തുറിച്ചു നോക്കി
എന്നിട്ടും കണ്ണു നനയാഞ്ഞ്
ഞാന്‍ പേരച്ചമേറെയുള്ള
ഭിഷ്വഗരനെ കണ്ട് ചോദിച്ചു.
കണ്ണുണങ്ങിയെന്നും കണ്ണീരു വറ്റിയെന്നും
മരുന്നില്ലാത്ത വ്യാഥി മൂലം
കണ്ണു വരണ്ട് പൊട്ടി ഞാനന്ധനാകുമെന്നും
അയാള്‍ വിധിയെഴുതി.
ആ ദുര്‍വിധിയോര്‍ത്ത് കരഞ്ഞ് കരഞ്ഞ്
ഞാന്‍ കണ്ണീരില്‍ മുങ്ങി മരിച്ചു.
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം .. പഴയ വീഞ്ഞ് ഇനിയുമുണ്ടോ?
കണ്ണീരിനെക്കുറിച്ചു വായിച്ചപ്പോള്‍ ഒരു ശസ്ത്രക്രിയയുടെ രസകരമായ ഒരന്ത്യം ഓര്‍മ്മ വന്നു.
ഒരാള്‍ക്കു കണ്ണുനീരേ വരുന്നില്ല.
അയാളെ തല്ലിയിട്ടും കുത്തിയിട്ടും കരയാല്‍ ഇത്തിരി കണ്ണീരു പോലുമുണ്ടായില്ല. അടുത്തവര്‍ പലരും മരിച്ചിട്ടും അയാള്‍ കരയാത്തതിനാല്‍ അയാള്‍ക്കു അസുഖമാണെന്നു മനസ്സിലാക്കി അയാളെ ആശുപത്രിയില്‍ അഡ്മിറ്റാക്കി.
അയാള്‍ക്കു കണ്ണുനീര് ഗ്രന്ഥി ഇല്ലായിരുന്നു. ഡോക്ടര്‍മാര്‍ അയാളുടെ ഉമിനീര് ഗ്രന്ഥി കണ്ണുനീര് ഗ്രന്ഥിക്കു പകരം വെച്ചു.
കണ്ണു നനവുള്ളതായി. കാഴ്ച സുഗമമായി.
പക്ഷെ ഒരു കുഴപ്പം. നല്ല സ്വാദും,രുചിയും മണവുമുള്ള ഭക്ഷണം മുന്നില്‍ വരുമ്പോള്‍ ഉമിനീര് ഗ്രന്ഥി നന്നായി പ്രവര്‍ത്തിക്കും, അയാള്‍ കരയുകയാണെന്നു തെറ്റിദ്ധരിച്ചവര്‍ ആ ഭക്ഷണം മുന്നില്‍ നിന്ന് എടുത്തു മാറ്റും.
പിന്നെ അയാള്‍ പട്ടിണി കിടന്നു മരിച്ചെത്രേ!...
Post a Comment